Friday, July 22, 2011

‎' അരക്കള്ളന്‍ മുക്കാക്കള്ളന്‍ ' പ്രദര്‍ശനത്തിന് ....

 
‎' അരക്കള്ളന്‍ മുക്കാക്കള്ളന്‍ ' പ്രദര്‍ശനത്തിന് ....

താരങ്ങളുടെ ' ബി ' നിലവറയു...ം ' സി ' നിലവറയും ഇനിയും തുറന്നിട്ടില്ല ....!
പക്ഷെ ഫാന്സുകള്‍ നികുതി അടക്കാത്ത ഈ താരങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടുള്ള
പുതിയ ഫ്ലക്സ് ബോര്‍ഡുകള്‍ തയ്യാറാക്കി കഴിഞ്ഞു ... !!
നമുക്ക് ഒരു കാര്യം ചെയ്യാം ...
ആര്‍പ്പു വിളികളോടെ താരരാജാക്കന്മാരുടെ സിനിമകള്‍ ആദ്യ ദിവസം തന്നെ പോയി കാണാം ...
ഓരോ 40 രൂപയുള്ള ടിക്കറ്റിനും 10 രൂപ യോളം കൃത്യമായി തന്നെ നികുതി കൊടുക്കാം ...
അങ്ങനെ അവര്‍ ഉണ്ടാക്കുന്ന കോടികള്‍ കൊണ്ട് ലോകത്തെ എല്ലാ രാജ്യത്തും അവര്‍ ബിസിനസ്‌ തുടങ്ങട്ടെ ..
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അവര്‍ മണിമന്ദിരങ്ങള്‍ കെട്ടി പൊക്കട്ടെ .. !
പക്ഷെ പ്രിയപ്പെട്ട ഫാന്‍സ്‌ കൂട്ടുകാരെ ...
അവരും ആദായനികുതി അടക്കാന്‍ ബാധ്യസ്ഥരല്ലെ ...?
പ്രത്യേകിച്ച് ജനങ്ങള്‍ക്ക്‌ കൂടുതല്‍ പ്രിയങ്കരരാകുമ്പോള്‍ അവര്‍ ജനങ്ങളോടും രാജ്യത്തോടും കൂടുതല്‍ പ്രതിബദ്ധത ഉള്ളവര്‍ ആകണം ..
അല്ലെങ്കില്‍ , ഒടുവില്‍ ഈ ചില്ലുകൊട്ടാരങ്ങള്‍ അവര്‍ തന്നെ എറിഞ്ഞുടക്കും ...
നികുതി അടക്കാതെ ഉണ്ടാക്കി കൂട്ടിയ കോടികള്‍ കൊണ്ട് ജനങ്ങളുടെ മനസ്സു പിടിച്ചെടുക്കാം എന്ന് കരുതരുത് ...
ജനങ്ങള്‍ക്ക് സിനിമ എന്നാല്‍, ‌ കോടികളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗ്ഗമല്ല ...
മറിച്ച് ഒരു ജനകീയമായ ഒരു കലയാണ്‌ .. .! !

No comments:

Post a Comment